ഭീകര സത്വം

തകരഷീറ്റിനുള്ളിലൂടെ ഓലക്കുരയിലേക്ക് ഊർന്ന് വീഴുന്ന മഴ. ചട്ടികളും ചെമ്പുകളും വീടിനകത്തിരുന്ന് നിറഞ്ഞു തുളുമ്പുന്ന കാഴ്ച. മഴ നിന്നാലും മരം പെയ്യുന്ന അനുഭൂതിയുമായി ഓരോ മഴക്കാലവും ഓർമ്മകളിലേക്ക് പെയ്തിറങ്ങുകയായിരുന്നു. തകരയിൽ കൊട്ടിപ്പാടുന്ന മഴ. എത്ര രാത്രികളിൽ ഉറക്കം കെടുത്തി കടന്നു കളഞ്ഞിട്ടുണ്ടെന്നോ. എന്നിട്ടും പ്രണയ മിപ്പോഴും ആ ഭീകര സത്വത്തോട് തന്നെ.

Advertisements

ഗന്ധം

ഓർമകളുടെ കുഴിമാടം ഉഴുതു മറിക്കുന്ന ചില ഗന്ധങ്ങൾ.

ചുറ്റും പനിനീർ പൂക്കൾ വിരിഞ്ഞിട്ടും നാസികാഗ്രങ്ങൾ തേടുന്നത് നീർണിച്ചഴുകിയ ഗന്ധത്തെയാണ്.

പൂക്കൾ ക്കൊണ്ട് അലങ്കരിച്ച കുഴിമാടത്തിൽ നിൻ്റെ ഗന്ധം എന്നെ ശ്വാസം മുട്ടിക്കുന്നു.

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു

006-580x700ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു വെന്ന നോവല്‍ കയ്യിലെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥിയാണ്്.പരിമിതമായ ചിന്താശേഷികള്‍ക്കുള്ളില്‍ കുരുങ്ങിക്കിടന്ന വായനയുടെ കാലം. ദഹിക്കാത്ത വാക്കുകളും വരികളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട് അന്ന്. വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മ്മയില്‍ ഒരു ഹൈസ്‌ക്കൂള്‍ കാലം പൂത്തു നില്‍ക്കുന്നു.

ഇത് എന്റെ ഇടമാണ്

ഇത് എന്റെ ഇടമാണ്. വാക്കും വാചകവും എന്റേതാണ്. ഒഴിഞ്ഞുകിടക്കുന്ന മനസ്സില്‍ കോറിയിടുന്ന വരികളുടെ വ്യാകരണത്തേക്കാള്‍ വലുത് അവയുടെ ആഴങ്ങളാണെന്ന തിരിച്ചറിവില്‍ ,ഇവിടെ കുറിക്കുന്ന വാക്കുകള്‍ മനസിന്റെ അലമുറകളാണ്.

മരണത്തെ പ്രേമിച്ച സില്‍വിയ പ്ലാത്ത്

images     ചിലതിനോട് അമിത ഭ്രമം സൃഷ്ടിക്കാനും മറ്റു ചിലതിനോട് അമിത ഭയം സൃഷ്ടിക്കാനും പലപ്പോഴും വായനകള്‍ക്ക് സാധിക്കും.അത്തരത്തിലാണ് സില്‍വിയ പ്ലാത്തിനെ വായിച്ചവര്‍ക്ക് മരണം.

മരണത്തെ ഇത്ര ആഴത്തില്‍, ലളിതമായി അവര്‍ക്കെങ്ങനെ സ്‌നേഹിക്കാന്‍ കഴിഞ്ഞു? കണ്‍മുന്നിലെ കണ്ടു തീരാത്ത കാഴ്ചകളെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കപ്പെടുമ്പോള്‍ മരണത്തിന് മുന്നില്‍ അവര്‍ക്കെങ്ങനെ പുഞ്ചിരിക്കാന്‍ സാധിക്കുന്നു.? വരികളിലൂടെ മരണത്തിന്റെ ഭ്രമം വായനക്കാരന്റെ നെഞ്ചില്‍ തറച്ച എഴുത്തു കാരിയാണവര്‍.

 

നീ

കുഴിമാടത്തിൽ മണ്ണിട്ടു മൂടിയ നിന്റെ ഓർമകൾ അക്ഷരങ്ങളിലൂടെ പുനർജനിച്ച് വരികളുടെ എന്നിൽ വീണ്ടും വസന്തം വിരിയിക്കുന്നു.